ഗോത്ര വിഭാഗത്തിന്റെ സംരക്ഷണത്തിന് ‘ഊരുണര്‍വ്’ പദ്ധതി.
ഓഗസ്റ്റില്‍ മൂന്ന് ഘട്ടങ്ങളിലായി വനം വകുപ്പിന്റെ അദാലത്തുകള്‍* വനം വകുപ്പും കര്‍ഷകരും ഗോത്ര വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും സഹകരണാത്മകവുമാക്കുന്നതിനായി ‘ഊരുണര്‍വ്’ എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി വനം-വന്യജീവി വകുപ്പ് മന്ത്രി. നെടുങ്കയം ഫോറസ്റ്റ് ബംഗ്ലാവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍








