
എന്‍.കെ പടി – ഒറൂംകടവ് പാലം: 10 ലക്ഷം രൂപയുടെ ഭരണാനുമതി
കോഡൂര്‍ പഞ്ചായത്തിലെ എന്‍.കെ പടി മലപ്പുറം നഗര സഭയിലെ ഒറൂംകടവ് – പട്ടര്‍ക്കടവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടലുണ്ടി നദിക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ (പാലം) നിന്ന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യവസായ – ഐ. ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പാലം നിര്‍മ്മിക്കുന്നതിന് മുമ്പുള്ള സ്ഥല പരിശോധന, മണ്ണിന്റെ പരിശോധന, നദിയുടെ സ്ഥിതിയും ജലപ്രവാഹവും സംബന്ധിച്ച പരിശോധന പാലത്തിന്റെ സ്ഥാനം, രൂപകല്‍പ്പന തുടങ്ങിയവയ്ക്ക് ആവശ്യമായ [





