Kerala Live
Advertisement

സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം

പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സ് 243 റൺസിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് അമയ് മനോജിൻ്റെ സെഞ്ച്വറിയാണ് കരുത്ത് പകർന്നത്. 76 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അമയ് മനോജും ജയ്ദേവ് ജെ […]

U

By user2

1 min read

Share
സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം
സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം — Kerala Live

പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സ് 243 റൺസിന് അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് അമയ് മനോജിൻ്റെ സെഞ്ച്വറിയാണ് കരുത്ത് പകർന്നത്. 76 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അമയ് മനോജും ജയ്ദേവ് ജെ നായരും ചേർന്ന 122 റൺസിൻ്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. ജയ്ദേവ് 64 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ഇഷാൻ കുനാലും തോമസ് മാത്യവും അമയിന് മികച്ച പിന്തുണ നൽകി. ഇഷാൻ കുനാൽ 45ഉം തോമസ് മാത്യു 43ഉം റൺസ് നേടി. മറുഭാഗത്ത് ഉറച്ചുനിന്ന അമയ് മനോജ് 104 റൺസെടുത്തു. ഹിമാചൽ പ്രദേശിന് വേണ്ടി സാഹിൽ കുമാർ മൂന്നും ശിവം ശർമ്മ, ഹാർദിക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽപ്രദേശ് മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. റെയ്ഹാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. 48 റൺസെടുത്ത കിഷൻ കുമാറും 37 റൺസെടുത്ത കൃഷ് ജെയിനും മാത്രമാണ് ഹിമാചൽ ബാറ്റിങ് നിരയിൽ പിടിച്ചുനിന്നത്. 243 റൺസിന് ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി അൽ അമീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് റെയ്ഹാനാണ് പ്ലെയർ ഓഫ് ദി മാച്ച്

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement