തിരുവനന്തപുരം കോർപറേഷനിലെ ഒപ്പ് വിവാദത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ്. കോർപറേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിക്കും. പരിശോധനക്ക് അനുമതി തേടി അന്വേഷണസംഘം സെക്രട്ടറിക്ക് കത്ത് നൽകി. കൗൺസിൽ ഹാളിലെ സിസിടിവികൾ പരിശോധിക്കാനാണ് പോലീസ് കത്ത് നൽകിയത്. എന്നാൽ കൗൺസിൽ ഹാളിലെയും കവാടത്തിലെയും സിസിടിവികൾ പ്രവർത്തിക്കുന്നില്ലന്ന് കോർപറേഷൻ


