Saturday, October 10, 2026
spot_img
HomeKERALAപടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി മന്ത്രി പി.സി. വിഷ്ണുനാഥ് നാടിന് സമർപ്പിച്ചു

പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി മന്ത്രി പി.സി. വിഷ്ണുനാഥ് നാടിന് സമർപ്പിച്ചു

ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഭാവിയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മെച്ചപ്പെട്ട പദ്ധതികളും നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടു കോടി ചെലവഴിച്ച് ജില്ലാ നിർമിതി കേന്ദ്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കടലിലേക്ക് 400 മീറ്റർ നീളത്തിൽ നിർമിച്ച നടപ്പാതയും വിശാലമായ പാർക്കിങ് സൗകര്യവുമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന തീരമെന്ന പ്രത്യേകതയും പടിഞ്ഞാറേക്കര ബീച്ചിനുണ്ട്.

ചടങ്ങിൽ അഡ്വ. വി.എസ്. ജോയ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സെപ്തംബർ 27 ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്ന ബാനു, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. റംല ടീച്ചർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ, ഡി.ടി.പി.സി. സെക്രട്ടറി പി. വിപിൻ ചന്ദ്രൻ എന്നിവരടക്കം വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments