കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഏലംകുളത്ത് നിര്‍മ്മിക്കുന്ന പുതിയ 33 കെ.വി. സബ്സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ ഒന്‍പതിന് വൈകുന്നേരം 2.30-ന് ഏലംകുളം ശുഭം കണ്വെന്ഷന് സെന്ററില്‍ വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിക്കും. നജീബ് കാന്തപുരം എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പുതിയ സബ്സ്റ്റേഷന് യാഥാര്‍ത്ഥ്യമാകുന്നതോടെ ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ എന്നിവിടങ്ങളിലുള്ള ഒരു ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ലഭ്യമാകും.


