Saturday, October 10, 2026
spot_img
HomeLATEST NEWSബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി

ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി

ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെയാണ് ജന്തര്‍ മന്തര്‍ 2.O തുടങ്ങുക. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യത്തിന് പുറമെ എസ്‌ഐആര്‍ റദ്ദാക്കണം എന്നത് ഉള്‍പ്പെടെയാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്.അതേസമയം, പ്രതിഷേധം തടയാന്‍ യോഗങ്ങള്‍ നടത്തുകയാണ് പൊലീസ്. സമരത്തിന് പിന്തുണയുമായി വരുന്നവരെ തടയാനാണ് പൊലീസ് നീക്കം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, കോളജുകള്‍, പിജികള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയാണ് പൊലീസ്. ഡല്‍ഹിയില്‍ നിരോധനാജ്ഞയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്താന്‍ നിയമനടപടി ഉണ്ടാകും. പ്രതിഷേധക്കാര്‍ക്ക് കൂട്ടത്തോടെ ഭക്ഷണം എത്തിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കി. ഗുജറാത്ത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സത്യേഷ ലെഉവയെ കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പരിശോധന നടത്തുന്നുണ്ട്. താമസക്കാരുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments