Wednesday, June 10, 2026
spot_img
HomeEDITORIOLഐഎഎസ് അഴിച്ചുപണിക്കു പിന്നാലെ, ഐപിഎസ് ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റാൻ സംസ്ഥാന സർക്കാർ.

ഐഎഎസ് അഴിച്ചുപണിക്കു പിന്നാലെ, ഐപിഎസ് ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റാൻ സംസ്ഥാന സർക്കാർ.

ഐഎഎസ് അഴിച്ചുപണിക്കു പിന്നാലെ, ഐപിഎസ് ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റാൻ സംസ്ഥാന സർക്കാർ. മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതിയ സർക്കാരിന്റെ താൽപര്യത്തിനനുസരിച്ച് മാറ്റാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചർച്ച നടത്തി.

ജില്ലകളുടെ ചുമതല വഹിക്കുന്ന എസ്പിമാർ മുതൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റുക. എഡിജിപിമാരിൽ എച്ച്.വെങ്കിടേഷിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കുമെന്ന സൂചന ശക്തമാണ്. നിലവിൽ ക്രൈംബ്രാഞ്ചിന്റെ ചുമതലയും വെങ്കിടേഷിനുണ്ട്. ദിനേന്ദ്ര കശ്യപ്, എസ്.ശ്രീജിത്, പി.വിജയൻ എന്നിവരിലൊരാൾ ക്രമസമാധാനത്തിന്റെ ചുമതലയിലെത്തിയേക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments