തിരുവനന്തപുരം∙ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്നതെന്നും വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഈ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി പ്രിയദര്‍ശിനി എന്ന് അറിയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 1500 കോടിയാണ് കെഎസ്ആര്‍ടിസിക്കു നല്‍കുന്നത്. സ്ത്രീ സൗജന്യ യാത്രയ്ക്കായി 800 കോടിയോളം രൂപ അധികമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓര്‍ഡിനറി ബസുകള്‍ കുറവുള്ള മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


