Friday, July 17, 2026
spot_img
HomeEDITORIOLമീറ്റ് യുവർ കളക്ടർ മുഖാമുഖം പരിപാടി നടന്നു

മീറ്റ് യുവർ കളക്ടർ മുഖാമുഖം പരിപാടി നടന്നു

ഇന്ന് ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ്റെ ചേബറിൽ നടന്ന “മുഖാമുഖം: മീറ്റ് യുവർ കളക്ടർ 2.0” പരിപാടിയുടെ ഒൻപതാം അധ്യായത്തിൽ ക്യാപ്റ്റൻ ലക്ഷ്മി ബി.ആർ.സി തിരുവില്ലാമലയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഹരികൃഷ്ണൻ എന്ന വിദ്യാർത്ഥിയും അമ്മയും ചേർന്ന് നെയ്ത മുണ്ട് ജില്ല കളക്ടർക്ക് സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികളായ ജിതിൻ ജോസഫ് “കണ്ണട” എന്ന കവിതയും, ഗ്രീഷ്മ ലളിതഗാനവും, അഭിജിത് മിമിക്രിയും അവതരിപ്പിച്ചു.
തങ്ങൾ സ്കൂളിൽ നിർമിക്കുന്ന ഫയൽ, നോട്ട് പാഡ്, നെറ്റിപ്പട്ടം, ഫിനോയിൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികൾ പങ്കുവെച്ചു. കുട്ടികളുടെ ആവശ്യപ്രകാരം ജില്ലകളക്ടർ അവർക്കൊപ്പം ഗാനമാലപിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്തു. ജില്ല കളക്ടറെ തങ്ങളുടെ സ്കൂളിലേക്ക് ക്ഷണിച്ചാണ് കുട്ടികൾ മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments