Sunday, July 26, 2026
spot_img
HomeLATEST NEWSആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നടന്ന എ ഐ ഡ്രോൺ പരീക്ഷണ...

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നടന്ന എ ഐ ഡ്രോൺ പരീക്ഷണ പറക്കൽ

ജയില്‍ സുരക്ഷയില്‍ സാങ്കേതിക വിപ്ലവത്തിന് തുടക്കം;
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ മന്ത്രി രമേശ് ചെന്നിത്തല വിലയിരുത്തി

കേരള ജയില്‍ വകുപ്പില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജയില്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ ഡ്രോണ്‍ സര്‍വൈലന്‍സ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയല്‍ റണ്‍ സംഘടിപ്പിച്ചു. ട്രയല്‍ റണ്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എസ്. സജീവ് എന്നിവരും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി, സുരക്ഷാ സാധ്യതകള്‍, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദര്‍ശനവും നടന്നു.

139 ഏക്കര്‍ വിസ്തൃതിയുള്ള വിയ്യൂര്‍ ജയില്‍ കോംപ്ലക്സില്‍ സെന്‍ട്രല്‍ പ്രിസണ്‍, ഹൈ സെക്യൂരിറ്റി പ്രിസണ്‍, വനിതാ ജയില്‍, ജില്ലാ ജയില്‍, സബ് ജയില്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 1700 മുതല്‍ 2000 വരെ തടവുകാരെ പാര്‍പ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്നത്.

ജയില്‍ ചാട്ടശ്രമങ്ങള്‍, ജയില്‍ പരിസരത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമങ്ങള്‍, മതിലുകള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ അതിവേഗം കണ്ടെത്തുന്നതിനും ആവശ്യമായ സാഹചര്യങ്ങളില്‍ ഉടന്‍ പ്രതികരിക്കുന്നതിനും ഡ്രോണ്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും വിലയിരുത്തി. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടി സംയോജിപ്പിക്കുന്നതിലൂടെ ജയില്‍ സുരക്ഷയും അച്ചടക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഡ്രോണ്‍ സാങ്കേതികവിദ്യയ്ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത സി.സി.ടി.വി. വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങള്‍, അസാധാരണ സംഭവങ്ങള്‍, സുരക്ഷാ ഭീഷണികള്‍ എന്നിവ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയ്ല്‍ വിശദീകരിച്ചു.

കേരള ജയില്‍ വകുപ്പിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്ന ഈ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായതോടെ, ഭാവിയില്‍ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.

ഡ്രോണ്‍ സംവിധാനത്തിന്റെ സാങ്കേതികത

Federation of Aerospace Engineers and Robotics Innovations (FAERI) എന്ന പേരിലുള്ള ഇന്ത്യയില്‍ ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടത്തിയത്.

നമ്മുടെ രാജ്യത്ത് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം താരതമ്യേന കുറവായി എത്തിയിട്ടുള്ള മേഖലകളിലൊന്നാണ് ജയില്‍ സംവിധാനം. ഈ സാഹചര്യത്തില്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ജയിലുകളിലൊന്നാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments