2.690 ഗ്രാം MDMA യുമായി രണ്ടുപേർ പിടിയിൽ, ഓപ്പറേഷൻ തൂഫാൻ – നടപടികൾ ശക്തമാക്കി തൃശൂർ സിറ്റി പോലീസ് .
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ മമ്മിയൂരുള്ള അപ്പാർട്ട്മെന്റിൽ 10-ാം നിലയിലുള്ള മുറിയിൽ നിന്നും ഗുരുവായൂർ നെന്മിനി ഓട്ടുമഠത്തിൽ വീട്ടിൽ ഷൈജു റോഷൻ (46), തൃശൂർ പൂക്കോട് വില്ലേജിൽ താമരയൂർ കുറ്റിയേരി വീട്ടിൽ നിതീഷ് (33) എന്നിവരിൽ നിന്നുമാണ് 2.690 ഗ്രാം MDMA
ഗുരുവായൂർ ടെമ്പിൾ പോലീസും ഡാൻ സാഫ് സംഘവും ചേർന്ന് പിടിച്ചെടുത്തത്.
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി നകുൽ ആർ. ദേശ്മുഖ് IPS ന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ തൃശ്ശൂർ സിറ്റി പോലീസ് ഡാൻ സാഫ് സ്ക്വാഡും ഗുരുവായൂർ ടെമ്പിൾ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കെതിരെ NDPS നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഗുരുവായൂർ ACP സുരേന്ദ്രൻ മങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജയപ്രദീപ് KG, സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ , ഹരിഹരൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ സാജൻ (CRV), സിവിൽ പോലീസ് ഓഫീസർമാരായ ഇന്ദുലേഖ, അരുണ, റമീസ്, സുഭാഷ് കൂടാതെ ഡാൻസാഫ് ടീം സിവിൽപോലീസ് ഓഫീസർമാരായ ആഷിഷ് , നിപു, ശരത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
ലഹരിമരുന്ന് വിൽപ്പനയും വിതരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.


