കുന്നംകുളം അർത്താറ്റ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം
കാർ ഡ്രൈവർ പിടിയിൽ
അർത്താറ്റ് സ്വദേശി ബെൻ എന്ന 31 കാരനാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്
അപകട ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു
സംഭവത്തിൽ കാറിൽ സഞ്ചരിച്ച രണ്ടുപേർ റിമാൻഡിൽ ആണ്
മൂന്നു വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് അപകടത്തിൽ മരിച്ചത്
നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ മദ്യലഹരിയിൽ എത്തിയ സംഘം കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു


