Monday, October 12, 2026
spot_img
HomeLATEST NEWSപൊതുസ്ഥലത്ത് സ്ത്രീക്കെതിരെ ലൈംഗീകാതിക്രമം - പ്രതി റിമാന്റിൽ

പൊതുസ്ഥലത്ത് സ്ത്രീക്കെതിരെ ലൈംഗീകാതിക്രമം – പ്രതി റിമാന്റിൽ

പൊതുസ്ഥലത്ത് സ്ത്രീക്കെതിരെ ലൈംഗീകാതിക്രമം – പ്രതി റിമാന്റിൽ

പൊതു സ്ഥലത്ത് ബൈക്കിൽ എത്തി കാൽനടയാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ തിരുവത്ര കണ്ണംകര നൗഷാദ് (40 ) എന്നയാളെയാണ് ചാവക്കാട് എസ് എച്ച് ഒ പ്രീത ബാബു അറസ്റ്റ് ചെയ്തത്.

09.09.2026 തിയതിവൈകിട്ട് 4.30 മണിയ്ക്കാണ് ഡോബി പ്പടിയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് , റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ പ്രതി ബ്ലാക്ക് സ്പ്ലെണ്ടർ ബൈക്കിൽ പിന്തുടർന്ന് വന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ ആവലാതിക്കാരി സബ് ഇൻസ്പെക്ടർ ബാസിതിന് കൊടുത്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറി പോയതിന് ശേഷം ഇപ്പോഴത്തെ SHO പ്രീത ബാബു കേസന്വേഷണം ഏറ്റെടുക്കുകയും വിദഗ്ദമായ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി 09.10.2026 തിയതി അറസ്റ്റ് ചെയ്യുകയായിരുന്നു , കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇൻസ്പെക്ടർ MK രമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ SHO പ്രീത ബാബു, സബ് ഇൻസ്പെക്ടർ ബാസിത് , SCP0 അജിത്ത് ലാൽ, CP O മാരായ അരുൺ ടി, റോബർട്ട് അജിത്ത് എന്നിവരാണ് ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments