വിലക്കയറ്റത്തിൽ പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സർക്കാർ
അടിയന്തരപ്രമേയ ചര്‍ച്ച. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 12 മണി മുതല്‍ 2 മണിക്കൂര്‍ ആണ് ചര്‍ച്ച. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വിപണി ഇടപെടലുകളിലെ പോരായ്മകള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരിക്കുന്നത്
പൊലീസ് അതിക്രമങ്ങള്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിവ സംബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സഭയില്‍ ചര്‍ച്ച നടന്നിരുന്നു. ഇന്ന് 2025ലെ കേരള വന ഭേദഗതി ബില്‍, വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ എന്നിവയും സഭയില്‍ അവതരിപ്പിക്കും


