Saturday, June 6, 2026
spot_img
HomeEDITORIOLആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കായുള്ള അദാലത്തുകള്‍ ഈ മാസം ഒമ്പതിന് കോഴിക്കോട് ജില്ലയില്‍ ആരംഭിക്കും ...

ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കായുള്ള അദാലത്തുകള്‍ ഈ മാസം ഒമ്പതിന് കോഴിക്കോട് ജില്ലയില്‍ ആരംഭിക്കും കെ മുരളീധരൻ

സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികസ്ഥിതി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കായുള്ള അദാലത്തുകള്‍ ഈ മാസം ഒമ്പതിന് കോഴിക്കോട് ജില്ലയില്‍ ആരംഭിക്കും. കായകല്‍പ്പ എന്നാണ് അദാലത്തുകള്‍ക്ക് പേരിട്ടിരിക്കുന്നത്. ജരാനരകള്‍ ബാധിച്ച ഭരണസംവിധാനത്തെ യൗവനത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ആരോഗ്യവകുപ്പില്‍ മാത്രമല്ല, സർക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും ഇത്തരമൊരു കായകല്‍പ്പം അനിവാര്യമാണ്.സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒരൊറ്റ ഏകീകൃത ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ഏറെനാളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിവാദപരമായ യാതൊരു തീരുമാനവും എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വിവിധ ഹൈന്ദവ സംഘടനകളുമായി കൃത്യമായ ചർച്ചകള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ. നിലവില്‍ പൊതുപരിപാടികളും വലിയ ആഘോഷങ്ങളും വരുമ്പോള്‍ എല്ലാ ബോർഡുകളെയും ഒന്നിച്ച്‌ നിർത്തി ഏകോപനത്തോടെ മുന്നോട്ട് കൊണ്ടുപോകും ‘ – കെ മുരളീധരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments