Wednesday, July 8, 2026
spot_img
HomeTOP NEWSലോക സൂണോസിസ് ദിനാചരണം സംഘടിപ്പിച്ചു; ജന്തുജന്യ രോഗങ്ങൾക്കെതിരെ ശാസ്ത്രീയ അവബോധം അനിവാര്യമെന്ന് നിർദ്ദേശം

ലോക സൂണോസിസ് ദിനാചരണം സംഘടിപ്പിച്ചു; ജന്തുജന്യ രോഗങ്ങൾക്കെതിരെ ശാസ്ത്രീയ അവബോധം അനിവാര്യമെന്ന് നിർദ്ദേശം

ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം സമൂഹത്തിൽ വളർത്തിയെടുക്കുക, രോഗപ്രതിരോധം ശക്തിപ്പെടുത്തുക, ‘ഏകാരോഗ്യം’ എന്ന ആശയം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ തൃശൂരിൽ ലോക സൂണോസിസ് ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള തൃശൂർ ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ തൃശൂരിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൃശൂർ കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങ് രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ മിഷന്റെ കീഴിൽ മൃഗസംരക്ഷണ മേഖലയിൽ പരിശീലനം നേടിയ പശുസഖി പ്രവർത്തകരും ജില്ലയിലെ വെറ്ററിനറി പ്രൊഫഷണലുകളും പരിപാടിയുടെ ഭാഗമായി നടന്ന ശിൽപശാലയിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി, ഒരു വർഷത്തിനിടെ 243 നാട്ടാനകളെ ചികിത്സിച്ച് ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടിയ വെറ്ററിനറി ഡോക്ടർ പി.ബി. ഗിരിദാസിനെ ആദരിച്ചു.

മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. അജിത് ബാബു “ജന്തുജന്യ രോഗങ്ങൾ: അവബോധത്തിലൂടെ പ്രതിരോധം, കരുതലിലൂടെ ആരോഗ്യം” എന്ന വിഷയത്തിൽ സാങ്കേതിക പ്രഭാഷണം നടത്തി. തുടർന്ന് പങ്കെടുത്തവരുമായി സംവാദവും സംശയനിവാരണവും നടന്നു.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തൃശൂർ ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഡോ. എം. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡീന ആന്റണി മുഖ്യപ്രഭാഷണവും കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. അഭിജിത് ദീപക് പ്രത്യേക പ്രഭാഷണവും നടത്തി.

ഡോ. എം. കെ. പ്രദീപ് കുമാർ, ഡോ. പ്രിയ പി., ഡോ. യു.എസ്. രാമചന്ദ്രൻ, ടി.ബി. അനീസ് മിത്ര, ഡോ. സിൻസി ജോസഫ് ഒ. തുടങ്ങിയവർ സംസാരിച്ചു. ഐ വി എ സെക്രട്ടറി ഡോ. ബി. നിർമൽ സതീഷ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.എസ്. ശാരിക നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments