ലക്ഷണമൊത്ത ഒരു ആനയെ വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകി 63 ലക്ഷം രൂപ തട്ടിയെടുത്തതായി കുന്നംകുളം പോലീസിൽ പരാതി.
തൃശൂർ ആർത്താറ്റ് സ്വദേശിയായ പ്രമോദാണ് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളതെന്ന് കുന്നംകുളം പോലീസ് അറിയിച്ചു. പ്രമോദിൻ്റെ പരാതിപ്രകാരം, സൈലേഷ്, അബ്‌ദുൽ ഹമീദ് ഖാൻ എന്നിവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രമോദ് മാനേജിംഗ് ഡയറക്‌ടറായി പ്രവർത്തിക്കുന്ന സംഘദേശം കുറിയുടെ അക്കൗണ്ടിൽ നിന്നുമാണ് ഈ തുക നൽകിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.
2024 മാർച്ച് മാസം മുതൽ 2025 ഫെബ്രുവരി മാസം വരെയുള്ള മാസക്കാലയളവിലാണ് 63 ലക്ഷം രൂപ കൈമാറിയതെന്നാണ് പ്രമോദ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്‌തതുപോലെ ആനയെ വാങ്ങിനൽകാതിരിക്കുകയും, വീണ്ടും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് പ്രമോദിന് സംശയം തോന്നിയത്. തുടർന്നാണ് പ്രമോദ് കുന്നംകുളം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ്റ് ചെയ്യുക. ഷെയർ ചെയ്യുക.


