സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിനെത്തുടർന്നു വേദിയിൽ നിന്ന് ഇറങ്ങിപ്പോയി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ പാലക്കാട് ഗവൺമെൻ്റ് മോയൻ സ്‌കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടകൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയായിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വേദിയിലുണ്ടായിരുന്നു. എംഎൽഎ വി ശാന്തകുമാരിയും പരിപാടിക്കെത്തിയിരുന്നു.
സ്ത്രീ പീഡന ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാർ പറഞ്ഞു.


