യാത്രാക്ലേശം പരിഹരിക്കാൻ ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ വന്നേക്കും. ഇന്നലെ ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ, പ്രശ്നപരിഹാരത്തിനു ശ്രമിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്. വൈകിട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്. മുൻപ് വൈകിട്ട് ഓടിയിരുന്ന തൃശൂർ – കോഴിക്കോട് പാസഞ്ചറും ഷൊർണൂർ – കോഴിക്കോട് പാസഞ്ചറും നിലച്ചതോടെയാണ് പ്രയാസം തുടങ്ങിയത്.


