പേരൂർക്കട വ്യാജ മാലമോഷണ കേസ്, കേസ് നുണക്കഥയെന്ന് അന്വേഷണ റിപ്പോർട്ട്. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. പൊലീസിന്റെ കഥ നുണയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.മാല കിട്ടിയത് പരാതിക്കാരി ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളിൽ നിന്ന് തന്നെ. മറവി പ്രശ്നമുള്ള വീട്ടുടമ വീട്ടിനുള്ളിൽ മാല വെച്ചു. മാല വീടിനു പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
അറസ്റ്റ് ന്യായീകരിക്കാൻ ഉദ്യോഗസ്ഥർ കഥ മെനഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ കമ്മീഷന് കിട്ടിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൌസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും, രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.


