മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി. നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദേശ പത്രിക തള്ളിയാൽ പരിഹാരം കണ്ടെത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് സുപ്രിംകോടതി. ഹർജി അനുവദിച്ചാലോ, കോടതി ഇടപ്പെട്ട് പത്രിക അംഗീകരിച്ചാലോ, അധികാരപരിധിയിൽ ചില പ്രശ്നങ്ങളുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം


