Friday, June 12, 2026
spot_img
HomeKERALAരക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ

രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ

രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് സിറ്റി പോലീസ് കമ്മീഷണർ

ലഹരിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടേയും അധ്യാപകരുടേയും പ്രത്യേക നിരീക്ഷണം കുട്ടികളിൽ ഉണ്ടായിരിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ് മുഖ് ഐ പി എസ് അറിയിച്ചു. തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച കോളേജ്/സ്കൂൾ പ്രൊട്ടക്ഷൻ ജില്ലാതല മീറ്റിങ്ങിലാണ് സിറ്റി പോലീസ് കമ്മീഷണർ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള കരുതൽ നിർദ്ദേശം നൽകിയത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂർണ്ണ സഹകരണവും പിന്തുണയും അത്യാവശ്യമാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന പദ്ധതിയുമായി ബന്ധപെട്ടാണ് കോളേജ്/സ്കൂൾ പ്രൊട്ടക്ഷൻ ജില്ലാതല മീറ്റിങ്ങ് സംഘടിപ്പിച്ചത്. തൃശൂർ സിറ്റി ജില്ലയിലെ ഓരോ സ്കൂളുകളിൽ നിന്നും ഒരു അധ്യാപകനും പി ടി എ സമിതിയിലെ ഒരു അംഗവുമായി അഞ്ഞൂറോളം പേരാണ് പ്രോഗ്രാമിൽ പങ്കെടുത്തത്.

സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് ഉദ്ഘാടനം ചെ്യത ചടങ്ങിൽ നാർക്കോടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പി. ഷിബു, ഡി ഇ ഒ. ശ്രീ രോഹിത് നന്ദകുമാർ കെ ഇ എസ്, സി ഡബ്ളിയൂ സി ചെയർമാൻ കെ. സുനിൽകുമാർ, ജില്ലാ വുമൺ ചൈൽഡ് ഡെവലപ്പ്മെൻറ് ഓഫീസർ മീര, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്മിത, ദേവമാത പ്രിൻസിപ്പൽ ഡോ. ഫാദർ ജോയ്സ് എലുവത്തിങ്കൽ, അസിസ്റ്റൻറ് ജില്ലാ എസ് പി സി നോഡൽ ഓഫീസർ ജ്യോതിസ് തോമസ് എന്നിവരും പങ്കെടുത്തു. നാർകോട്ടിക് സെൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സനീഷ് ബാബു, സൈബർ സെൽ സബ് ഇൻസ്പെക്ടർ ഫീസ്റ്റോ എന്നിവരും ക്ളാസ്സ് എടുത്ത് സംസാരിച്ചു.

ലഹരിയുടെ ഉപയോഗം വിപണനം എന്നിവ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവ സഹിതം ഉടനെ യോദ്ധാവിൻെറ 9995966666 എന്ന നമ്പരിലേക്ക് വാട്സാപ് മെസേജ് അയക്കുകയോ 9497927797, 9497979794 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതുമാണെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െ എ പി എസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments