Friday, June 12, 2026
spot_img
HomeLATEST NEWSതളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാനസമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്...

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാനസമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിക്ക് അകത്തും പുറത്തും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു.

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാനസമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിക്ക് അകത്തും പുറത്തും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ തളിപ്പറമ്പിൽ സ്ഥാനാർഥിയായി പി.കെ.ശ്യാമളയുടെ പേര് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും ജില്ലയിൽ നിന്ന് അവരുടെ പേരു മാത്രം സംസ്ഥാന നേതൃത്വത്തിനു മുൻപിൽ എത്തിയതെങ്ങനെയെന്നാണു ചോദ്യം.

സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്കു പറ്റിയ തെറ്റ് എന്തെന്നു വിശദീകരിക്കണമെന്ന ആവശ്യവും ഉയരുന്നു. ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്ന

ജില്ലയിൽ നിന്നുള്ള നിർദേശം അംഗീകരിക്കുകയായിരുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റികളിലും ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഇത് ഉൾക്കൊള്ളാതെ, ആര് സ്ഥാനാർഥിയെ തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തിനു നൽകിയെന്നതിലാണു വിവാദമുയരുന്നത്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ വ്യക്തിപരമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിശദീകരിക്കുന്നത്.

തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റികളിലും ഉയർന്ന വിമർശനം അതിൽ പങ്കെടുത്ത എം.വി.ഗോവിന്ദന് അറിയാമായിരുന്നിട്ടും തെറ്റുപറ്റിയത് ജില്ലാ കമ്മിറ്റിക്കാണെന്ന് എങ്ങനെ പറയുമെന്ന ചോദ്യവുമായി, പാർട്ടിവിട്ട ടി.കെ.ഗോവിന്ദനും വി.കുഞ്ഞിക്കൃഷ്ണനും രംഗത്തുവന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments