ഒന്നര കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
കേന്ദ്ര സർക്കാർ പദ്ധതിയിൽ പണം നിക്ഷേപിച്ച് ലാഭം വാങ്ങി തരാമെന്ന് പറഞ്ഞു എടക്കളത്തൂർ സ്വദേശിയിൽ നിന്നും ഒന്നര കോടിയിലധികം രൂപ വാങ്ങി തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ തൃശൂർ പാട്ടുരായ്ക്കലിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അരുൺകുമാർ (36)എന്നയാളെ ആണ് പേരാമംഗലം പോലീസ് ഇടുക്കിയിൽ നിന്നും പിടികൂടിയത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് പ്രതി എടക്കളത്തൂർ സ്വദേശിയിൽ നിന്നും ഒന്നരകോടി അമ്പത്തിയാറു ലക്ഷം രൂപ തട്ടിപ്പുനടത്തി കൈക്കലാക്കി സഥലംവിടുകയായിരുന്നു. റിസർവ്വ് ബാങ്കിൽ എഫ് ഡി ഡിപ്പോസിറ്റ് നടത്തി കൂടുതൽ ലാഭം തരാമെന്നുപറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി പണം കൈവശപ്പടുത്തിയത്.
തട്ടിപ്പ് നടത്തിയ ശേഷം ഇടുക്കിയി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് ൻറെ നിർദ്ദേദശത്തിൽ അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിൻറെ നേതൃത്വത്തിൽ നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇടുക്കിയിൽ നിന്നും പിടികൂടിയത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ പേരാമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്. കെ. സി, സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അമീർഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്, അതുൽ എന്നിവരും ഉണ്ടായിരുന്നു.


