
മൂന്ന് രാഹുൽ മാർ മൂന്നും ഐശ്വര്യങ്ങൾ
ഇവിടെ പ്രതിപാദിക്കുന്ന ആദ്യത്തെ രാഹുൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാജീവ് ഗാന്ധി തന്നെയാണ് അദ്ദേഹം കോൺഗ്രസ്സിൻ്റെ നേതാവുമാണ് വലിയ നേതാവ് ശ്രീ ഖാർഖേയാണെങ്കിലും കോൺഗ്രസ് എന്ത് ചെയ്യണം എങ്ങനെ പോണം എന്നെല്ലാം തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയാണ് എന്നാൽ അദ്ദേഹം പ്രത്യേകിച്ച് ഒന്നും തീരുമാനിക്കുന്നില്ല ചെയ്യുന്നില്ല എന്നാൽ തനിക്ക് തോന്നുന്ന ചില തോന്നലുകൾ അല്ലെങ്കിൽ ഭരണകക്ഷി ആരോപിക്കുന്നത് പോലെ സോറോസും കൂട്ടരും പറയുന്ന കാര്യങ്ങൾ അതെ പടി പത്രസമ്മേളനം നടത്തി സത്യമാണെന്ന മട്ടിൽ പറയുക എന്നിട്ട് അതവിടെ തന്നെ ഉപേക്ഷിച്ച് തൻ്റെ സ്വകാര്യതയിലേക്ക് പോകുക ഇലക്ഷനിൽ ഭംഗിയായി തോൽക്കുക പാർട്ടി അദ്ദേഹം എന്ത് പറയുന്നോ ചെയ്യുന്നോ അത് ഏറ്റുപറയുക മറ്റൊരു സംഘടന പ്രവർത്തവും നടത്തേണ്ടതില്ല എന്ന് കരുതി ഉദാസീനഭാവത്തിൽ മത്സരിച്ച് തിരഞ്ഞെടുപ്പിൽ തോൽക്കുക ഈ രാഹുൽ ഗാസിയാണ് മോദിയുടേയും ബിജെപി യുടേയും ഐശ്വര്യം അവർ അദ്ദേഹത്തെ പൊന്ന് പോലെ കരുതുന്നു
ഇനി രണ്ടാമത്തെ രാഹുൽ കേരളത്തിലെ എം എൽ എ ആയ രാഹുൽ മാങ്കുട്ടമാണ് സ്ത്രീ വിഷയത്തിൽ ഉണ്ടായ ആക്ഷേപവും ചാനൽ ചർച്ചകളിൽ ഫോൺ സംഭാഷണങ്ങളും വന്നപ്പോൾ പാർട്ടി അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് സ്ഥാനം രാജി വെയ്പ്പിക്കുകയും പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്യുകയും ചെയ്തു ഈ സ്ത്രീ വിഷയത്തിൽ പെട്ട ധാരാളം എം എൽ എ മാർ ഭരണ പ്രതിപക്ഷങ്ങളിൽ നിന്നും ഇപ്പോഴും നിയമസഭയിൽ ഉള്ളതിനാൽ ആ സ്ഥിതി തുടർന്നുകൊള്ളട്ടെ എന്നാണ് കോൺഗ്രസ് കരുതിയതെന്ന് വേണം മനസ്സിലാക്കാൻ ഒരു പക്ഷെ എം എൽ എ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി പറഞ്ഞാലും അത് രാഹുൽ മാങ്കൂട്ടം ചെയ്ത് കൊള്ളണം എന്നില്ല അത് മനസ്സിലായത് കൊണ്ടുമാകാം അങ്ങനെ ഒരു സാഹസത്തിന് കോൺഗ്രസ് തയ്യാറാകാതിരുന്നത് എന്തായാലും ഒരു മാസത്തെ വിശ്രമ ശേഷം പാലക്കാട് സജീവമാകുകയും പ്രാദേശിക പാർട്ടി പ്രവർത്തകർക്കൊപ്പം സമാന്തര കോൺഗ്രസ് പ്രവർത്തനം നടത്തി റീൽസ് ഇട്ട് സൈബർ ചങ്ങാതിമാരെ വച്ച് വീര ധീര കട്ട ബൊമ്മ നായി വാഴുമ്പോൾ പീഡിപ്പിക്ക പെട്ട വരോട് പരാതി എവിടെ പരാതി എവിടെ എന്ന് വിളിച്ച് ചോദിക്കുകയും ചോദ്യങ്ങൾ അസഹ്യമായപ്പോൾ യുവതി പരാതി നൽകുകയും ചെയ്തു . അതിനെ നേരിടാൻ ആകാതെ പുള്ളിക്കാരൻ മുങ്ങി . ഇത് കണ്ട് ധൈര്യം വന്ന മറ്റൊരു ഇര കെ പി സി സി ക്ക് പരാതി നൽകി ഈ രാഹുൽ മാങ്കൂട്ടം യഥാർത്ഥത്തിൽ പിണറായി വിജയൻ്റെയും ഇടത് പക്ഷത്തിൻ്റെയും ഐശ്വര്യമാണ്. കാരണം ശബരിമല സ്വർണ്ണ കൊള്ള, മസാല ബോണ്ടിലെ ഇ ഡി അന്വേഷണം ഇതിനെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് രാഹുൽ മാങ്കൂട്ട ഗർഭ കഥകൾ കേരളം നിറച്ച ശ്രീ രാഹുൽ മാങ്കൂട്ടം ഇടത് പക്ഷത്തിൻ്റെ ഐശ്വര്യം തന്നെയാണ്
മൂന്നാമത്തെ രാഹുൽ . രാഹുൽ ഈശ്വറാണ് വാർത്താ ദാരിദ്ര്യത്താൽ ഉഴലുന്ന കേരളത്തിലെ ചാനലുകളിൽ വന്നിരുന്ന് ഇരകൾക്കെതിരെ എന്ത് പറയാനും പ്രതികളെ വെള്ളപൂശാനും സ്വയം തയ്യാറായി വരുന്നു ഇങ്ങനെ ഒരാളെ ഭൂമി മലയാളത്തിൽ വേറൊരാളെ കിട്ടുമോ. ആളൂർ വക്കിലാണെങ്കിൽ മരിച്ചും പോയി ആളൂർ വക്കാലത്ത് കിട്ടാനും കിട്ടിയവർക്ക് വേണ്ടിയുമാണ് ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ രാഹുൽ ഈശ്വർ ഇതെല്ലാം സ്വയം പീഡ കരുടെ വക്കാലത്ത് ചാനൽ കോടതിയിൽ എടുത്ത് വാദിക്കുകയാണ് അതും പോരാതെ തന്നെ അറസ്ററ് ചെയ്യാൻ തക്ക ചെയ്തികൾ ചെയ്ത് അറസ്റ്റിലായി പോലീസ് സ്റ്റേഷനിലും ജയിൽ യാത്രയിലും ചാനലുകാർക്ക് വിരുന്നൊരുക്കി തീർച്ചയായും രാഹുൽ ഈശ്വർ ചാനലുകാരുടെ ഐശ്വര്യം എന്ന് പറയാതിരിക്കാനാവില്ല . ഐശ്വര്യത്തിൻ്റെ പ്രതീകങ്ങളാണ് ഈ മൂന്ന് രാഹുൽ കൂട്ടങ്ങൾ


