Tuesday, April 21, 2026
spot_img
HomeEDITORIOLമുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണിൽ മുഖം താഴ്ത്തി ഇരിക്കുന്നു. കെ എസ് യു നേതാക്കളെ തിവ്രവാദികളെ പോലെ മുഖം മൂടി അണിയിച്ചതിൽ ഉൾപ്പെടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് വിഡി സതീശൻ പറഞ്ഞു. കേരള പൊലീസിനെ തകർത്ത് തരിപ്പണമാക്കിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിന് ഉത്തരം പറയിക്കുക തന്നെ ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാവപ്പെട്ട പിള്ളേരെ കള്ളക്കേസിൽ കുടുക്കി തലയിൽ തുണിയിട്ട് കൊണ്ടുവന്നു. ഇതിനെല്ലാം മറുപടി പറയിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.ചില പോലീസ് ഉദ്യോഗസ്ഥർ രാജാവിനെക്കാൾ വലിയ രാജഭക്തിക്കാണിക്കുന്നു. അത്തരക്കാർ യൂണിഫോമിട്ട് കേരളത്തിലൂടെ നടക്കില്ലെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments