Saturday, June 6, 2026
spot_img
HomeKERALAതൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം.

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം.

മണലൂർ സ്വദേശി തൃഷ്ണത്ത്

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം.

മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന് വിഷ്ണുവിൻറെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി

വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു.

ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിൽ ഭാഗത്തേക്ക് വീഴുന്നത്.

പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments