നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം അറിയിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മത്സരിക്കും.അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി തന്നെയാണ്. എല്ലാവരും ഒരു ലക്ഷ്യംവെച്ചാണ് രാഷ്ട്രീയത്തിൽ വരുന്നത്. ഈച്ചയെയും കൊതുകിനെയും കൊല്ലാൻ ആരും രാഷ്ട്രീയത്തിൽ വരില്ലല്ലോ എന്നും ഷമ. വർഷങ്ങളായി പാർട്ടിയിലുള്ളവരെ പരിഗണിക്കണമെന്നും ഷമയുടെ ആവശ്യം


