Saturday, July 25, 2026
spot_img
HomeLATEST NEWSമന്ത്രി രാജിവയ്ക്കില്ല? പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ല

മന്ത്രി രാജിവയ്ക്കില്ല? പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ല

ന്യൂഡൽഹി ∙ ജൂലൈ 20ന് ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി സോനം വാങ്ചുക്. 26 ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനുശേഷമാണ് വാങ്ചുക്കിന്റെ പ്രസ്താവന, വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന് സർക്കാർ എഴുതി നൽകിയ ഉറപ്പും വാങ്ചുക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ജൂലൈ 20ന് നടന്ന ജന്തർ മന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു നൽകുന്നു.’– കേന്ദ്രമന്ത്രിമാർ ഒപ്പിട്ട രേഖയിൽ പറയുന്നു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് പര്യാപ്തമായ നഷ്ടപരിഹാരം നൽകുന്ന കാര്യവും സർക്കാർ ഉറപ്പു നൽകിയെന്നും വാങ്ചുക് പറഞ്ഞു. അതേസമയം, വിദ്യാർഥികളുടെ പ്രധാന ആവശ്യമായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയെക്കുറിച്ച് സർക്കാർ നൽകിയ ഉറപ്പിലോ വാങ്ചുക്കിന്റെ പ്രസ്താവനയിലോ പരാമർശമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments