ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ?; സമയം വീണ്ടും നീട്ടി
കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചാടിയെതെങ്ങനെ? ഏതെല്ലാം ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചു? ജയിൽ സുരക്ഷയിൽ എന്തെല്ലാം പാളിച്ചയുണ്ടായി ? 3 മാസത്തിനകം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി കഴിഞ്ഞ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിറ്റി 10 മാസം കഴിഞ്ഞിട്ടും പഠിച്ചു കഴിഞ്ഞില്ല. ഇതോടെ, 3 മാസം കൂടി സമയം നീട്ടിനൽകി ആഭ്യന്തരവകുപ്പ്.
ഇതിനിടെ, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽനിന്നു സുരക്ഷ കുറഞ്ഞ ഏതെങ്കിലും സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ഗോവിന്ദച്ചാമി ജയിൽ അധികൃതരെ സമീപിച്ചു. തമിഴ്നാട്ടിലേക്കു ജയിൽമാറ്റം ആവശ്യപ്പെട്ടു മുൻപു നൽകിയ അപേക്ഷ നിരസിച്ചതിനെത്തുടർന്നുള്ള ആസൂത്രണത്തിന് ഒടുവിലായിരുന്നു 2025 ജൂലൈയിൽ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം.


