Tuesday, December 9, 2025
spot_img
HomeKERALAതിനാറുകാരനായ മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുയുവതിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു

തിനാറുകാരനായ മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുയുവതിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു

പതിനാറുകാരനായ മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു ; യുവതിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തുതിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസ് തീവ്രവാദ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചെന്ന ഗുരുതരമായ പരാതിയിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി കേസെടുത്ത‌ പത്തനംതിട്ട, പത്തനാപുരം സ്വദേശിനിയായ യുവതിക്കും വെമ്ബായം സ്വദേശിയായ രണ്ടാം ഭർത്താവിനുമെതിരെയാണ് വെഞ്ഞാറമൂട് പോല സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി അന്വേഷണം ആരംഭിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയും സംഭവത്തിൽ വിവരശേഖരണം നടത്തുന്നുണ്ട്. രണ്ടാം വിവാഹത്തിനുശേഷം യുവത മതപരിവർത്തനം നടത്തുകയും തുടർന്ന് ഇവർ യുകെയിലേക്ക് പോവുകയും ചെയ്‌തിരുന്നു. മകൻ യുകെയിൽ ഇവരുടെ അടുത്തെത്തിയപ്പോഴാണ് ഐസുമായി ബന്ധമുള്ള വീഡിയോ ദൃശ്യങ്ങ കാട്ടി കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചത്.
പിന്നീട് ദമ്ബതികൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടിയെ ആറ്റിങ്ങലിലുള്ള ഒരു മതപഠന കേന്ദ്രത്തിൽ ചേർക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മതപഠന കേന്ദ്രത്തിലെ അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തി കേസെടുത്തത്. നിലവിൽ പതിനാറുകാരനായ മകൻ, യുവതിയുടെ ആദ്യ ഭർത്താവിൻറെ ബന്ധുക്കളുടെ സംരക്ഷണയിലാണ്. കേസിൻറെ ഗൗരവം പരിഗണിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments