Wednesday, April 22, 2026
spot_img
HomeREPORTബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തിൽ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എത്...

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തിൽ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എത് നിൽക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തിൽ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എത് നിൽക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.ബി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തിൽ സിപിഎം അനുവർത്തിക്കുകയാണ്. പരാജയഭീതിയാണ ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായ വിഎം വിനുവിൻറെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോർപറേഷനു തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് വിനു. മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്‌ത വിനുവിനും കുടുംബത്തിനും നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുർവിനിയോഗത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്‌ണ സുരേഷി വോട്ടില്ലെന്ന് വരുത്തിതീർത്ത് അവരുടെ സ്ഥാനാർത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിൻ്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി, കനത്ത പ്രഹരം നൽകി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാർഹമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നൽകിയതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments