Wednesday, April 22, 2026
spot_img
HomeEDITORIOLഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ.

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ.

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. നിലവിൽ നിലയ്ക്കലിൽ വാഹനം തടഞ്ഞ് പരിശോധിച്ച് വിർച്വൽ ക്യൂ ബുക്ക്‌ ചെയ്‌ത ഭക്തരെ മാത്രമാണ് പമ്‌ബയിലേക്ക് കടത്തിവിടുന്നത്.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എൻഡിആർഎഫിൻ്റെ ആദ്യസംഘം സന്നിധാനത്തെത്തി.ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. നിലയ്ക്കലിൽ നിന്ന് പമ്ബയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്‌സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്ക് കാപ്പിയും നൽകും.ഇന്നലെ ശബരിമലയിൽ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.
ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരിൽ പലരും കുഴഞ്ഞുവീണു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments