
ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീൽ
ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീൽ നൽകുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നു നിയമപോരാട്ടത്തിന് പിന്തുണ നൽകാൻ രൂപീകരിച്ച ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ വ്യക്തമാക്കി. നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യുആർ കോഡും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഡബ്ല്യുസിസിയും അതിജീവിതയുടെ തീരുമാനത്









