
തൃശ്ശൂർ അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം.
തൃശ്ശൂർ അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.. ഡ്രൈവർ എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് ജോസഫ് ആണ് മരിച്ചത്. ബസ്സിനുള്ളിൽ കുടുങ്ങിയ ജോർജ് ജോസഫിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്നലെ രാത്രി 10.50-ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്









