തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യാഥാർത്യത്തിൽ വിലയിരുത്തുമ്പോൾ
ഡിസംബർ 10, 12 തിയ്യതികളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പല രീതിയിൽ ആണ് വിവിധ മാധ്യമങ്ങളും നേതാക്കളും സോഷ്യൽ മീഡിയായും രാഷ്ട്രീയ പാർട്ടികളും വിശകലനം ചെയ്യുന്നത് എന്നാൽ വോട്ട് ചെയ്ത സാധാരണ ജനങ്ങൾ ഇത്രയൊന്നും ആലോചിച്ചല്ല അവരവരുടെ വേട്ടുകൾ ചെയ്തിട്ടുള്ളത് എന്നതാണ് സത്യം . നമ്മൾ ചില പ്രത്യേക സാഹചര്യത്തിൽ ചിലർക്കുണ്ടാകുന്ന വീഴ്ചകളെ അവൻ്റെ കൈയ്യിലിരിപ്പ് കൊണ്ടാണങ്ങനെ സംഭവിച്ചത് എന്ന് അഭിപ്രായ പ്പെടാറുണ്ടല്ലോ എനിക്കും അങ്ങനെ തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് തോന്നുന്നത് . സ്വന്തം കൈയ്യിലിരുപ്പ് കൊണ്ട് തോൽക്കുകയും പ്രതിപക്ഷത്തെ വിജയിപ്പിക്കുകയും സ്വന്തം കയ്യിലിരുപ്പ് കൊണ്ട് നില മെച്ചപ്പെടുത്തുകയും ചെയ്ത രണ്ട് പാർട്ടികളാണ് കേരളത്തിൽ ഉള്ളത്. ആദ്യത്തേത് ഇടത് പക്ഷമാണ് അവരുടെ കയ്യിലിരുപ്പ് കൊണ്ട് കേരളത്തിലാകമാനം ഭംഗിയായി തോറ്റു എന്നത് കൂടാതെ പ്രത്യേകിച്ച് പണിയൊന്നും എടുക്കാത്ത യു.ഡി.എഫിനെ വിജയിപ്പിക്കാനും അവരുടെ കയ്യിലിരിപ്പ് സഹായിച്ചു. എൻ ഡി എ ആണെങ്കിൽ ഇരുമുന്നണികളെയും എതിരിട്ട് സ്വന്തം കൈയ്യിലിരിപ്പ് കൊണ്ട് പ്രയത്നിച്ചു നില മെച്ചപ്പെടുത്തി എന്ന് വേണം മനസ്സിലാക്കാൻ പിന്നെ സന്ദേശം സിനിമയിലേത് പോലെ നമ്മൾ എന്താ കൊണ്ട് തോററു എന്നതിന് ഉള്ള ഉത്തരം ക്യാപ്സൂൾ രൂപത്തിൽ പല നിറത്തിൽ വാർത്താ ചാനലുകൾ നിറയുന്നതാണ് അപ്പോൾ ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ക്യാപ്സൂൾ വിഴുങ്ങാം


