തോളൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി കിഴങ്ങ് ഇടവിള കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥയും കൃഷി ഓഫീസറുമായ മനീഷ പദ്ധതി വിശദീകരണം നടത്തി. ചേന , ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയടങ്ങുന്ന 500 രൂപ വില വരുന്ന കിറ്റ് സൗജന്യമായാണ് പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽപ്പെട്ട 124 പേർക്ക് വിതരണം ചെയ്തത്. ഇതിനായി 62, 000 രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തി. ആരോഗ്യകരമായി ഏറെ പ്രതിരോധശേഷിയുള്ള ഈ വിളകൾ സാധാരണ കുംഭമാസത്തിൽ നട്ട് എട്ടോ ഒമ്പതോ മാസത്തിനു ശേഷം മഞ്ഞു മാസത്തിനു മുമ്പായി വിളവെടുപ്പ് നടത്താവുന്നതാണ്. കൂടുതൽ ആവശ്യക്കാരുള്ള ഈ പദ്ധതിക്ക് കൂടുതൽ ഫണ്ട് തുടർ വർഷങ്ങളിൽ വകയിരുത്തുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. ജനപ്രതിനിധികളായ എൻ.പി. സരോജിനി , ലിസ ഫ്രാൻസിസ് ,ഷീന വിൽസൺ, ജിഷ്ണുദേവ് , ശാന്തിനി, അനില, ഷീല ശിവദാസ് തുടങ്ങിയവർ സംസാരിച്ചു


