Wednesday, April 29, 2026
spot_img
HomeLATEST NEWSമുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി.രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി.രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി,സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. വി.ടി ബലറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല രാജി വെച്ചിട്ടുമില്ല. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്, തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കാക്കിയിട്ട ഒരു പറ്റം ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. കേരളത്തിൻ്റെ പൊലീസ് സേനയുടെ മുഴുവൻ സൽപ്പേരും ഈ ക്രിമിനൽ സംഘം നശിപ്പിക്കുകയാണ്. ഇവരെ കയറൂരി വിട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘങ്ങളാണ്. പോലീസ് എന്നാൽ ജനസേവകരാണ്.

അതിൻ്റെ അർഥമറിയാത്തവർ ഇനി സർവീസിൽ വേണ്ട. സമരം ചെയ്യുന്ന പൊതു പ്രവർത്തകരുടെ തല അടിച്ചു പൊട്ടിക്കുന്ന ഒരു സംഘം ക്രിമിനൽ പൊലീസുകാരും ഉണ്ട്. അവരും സൂക്ഷിക്കുന്നത് നല്ലത്. ജനങ്ങളും പ്രതിപക്ഷവും നിങ്ങളെ അതി ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മറക്കരുത്. ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments