തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ശക്തമായ നടപടികളിലേക്ക് കടക്കാൻ പാർട്ടിക്ക് മടിയില്ലെന്ന് കെ മുരളീധരൻ.
ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണെന്നും കോൺഗ്രസും യുഡിഎഫുമാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയായിട്ടും പാർട്ടിയിൽ കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരൻ പറഞ്ഞു.
പുറത്തുവന്ന സംഭവങ്ങളിൽ വിശദീകരണം നൽകാൻ രാഹുലിന് സമയമുണ്ടെന്നും നിലവിലെ സസ്പെൻഷൻ എന്നത് സ്ഥിരം ഏർപ്പാടല്ലെന്നും അദ്ദേഹമം പറഞ്ഞു. കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ല എന്നതിന്റെ സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്ന സസ്പെൻഷൻ എന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നായിരുന്നു വി ഡി സതീശനെ പോലുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നീടാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കളുമായിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്.
ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനം വേണം എടുക്കാനെന്നായിരുന്നു നേതാക്കളിൽ ചിലരുടെ നിർദേശം


