Tuesday, April 21, 2026
spot_img
HomeBRAKEING NEWSരാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് ഹോർത്തുസ് വേദിയിൽ വിഡി സതീശൻ പറഞ്ഞു.
അറബിക്കടൽ ഇരമ്ബി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല.
രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല. പാർട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡൻ്റ് പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിനിടെ, രാഹുലിനെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ പ്രതിപക്ഷ
നേതാവിന് കൊടുക്കാനുള്ള എസ്എഫ്ഐ ശ്രമം പൊലീസ് തടഞ്ഞു.
പ്രതിപക്ഷ നേതാവ് ഹോർത്തൂസ് സെഷൻ കഴിഞ്ഞു മടങ്ങുമ്ബോഴായിരുന്നു പ്രതിഷേധം.
അതേസമയം, രാഹുൽ മങ്കൂട്ടത്തിലിൻ്റെ മുൻകൂർജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് രാഹുൽ ഹർജിയിൽ പറയുന്നു. എന്നാൽ പീഡനാരോപണം രാഹുൽ നിഷേധിച്ചു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി സഹകരിക്കും. അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയിൽ പറയുന്നുണ്ട്. കൂടാതെ പൊലീസിൻറെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിൻറെ ഹർജിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments