രാഹുല് മാങ്കൂട്ടത്തില് വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് കോണ്ഗ്രസ് നേതാവ് രാജ്‌മോഹന് ഉണ്ണിത്താന് എംപി.
ആരോപണം ഉന്നയിച്ച യുവതിയെ വെല്ലുവിളിച്ചതാണ് രാഹുലിനെതിരേ ഇപ്പോള് കേസ് വരാന് കാരണം. രാഹുലിനെതിരെ പാര്ട്ടി നടപടി നേരത്തെ എടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി രാഹുലിനെ പുറത്താക്കിയപ്പോൾ പാർലമെൻ്ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനർഥം അദ്ദേഹം പാർട്ടി നടപടികളെ അംഗീകരിക്കുന്നില്ല, ഈ നടപടികളെ വെല്ലുവിളിക്കുന്നു എന്നതിൻ്റെ സൂചനയാണ്.
രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽനിന്നും ആരോക്കെ ആവശ്യപ്പെട്ടെ അവരെയെല്ലാം അദ്ദേഹത്തിന്റെ പിആർ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയന്ന് പലതും ഒളിച്ചുവച്ചു. ഇത്തരം വ്യക്തിക്കളെ ന്യായീകരിക്കാൻ ആരും തയാറാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.


