Thursday, June 4, 2026
spot_img
HomeREPORTകേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ...

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരങ്ങൾ നേരിട്ടെത്തി

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരങ്ങൾ നേരിട്ടെത്തി. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ടോവിനോ തുടങ്ങിയ താരങ്ങൾ വോട്ട് രേഖപ്പെടുത്തി.എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യമെന്ന് ആസിഫ് അലി. എല്ലാവരും വോട്ട് ചെയ്യണം. ഇന്ന് രാവിലെ പോളിങ് ശതമാനം കുറവായിരുന്നു. ഇനി വരും സമയങ്ങളിൽ അത് ഉയർന്നേക്കാം. ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം.കൈയെത്തും ദൂരത്ത് ഉള്ള ഒരു ഭരണ സംവിധാനം തന്നെ വേണം. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇപ്പോൾ ആളുകൾ സംവദിക്കുന്നത്. ആളുകൾക്ക് നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതിൽ കാര്യമില്ല. കടമ നിർവഹിക്കണമെന്നും ആസിഫ് അലി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments