
ശബരിമല: ശബരിമല തീർത്ഥാടത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവം ഉണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. കോൺട്രാക്‌ടർക്ക് മെസ് കൊടുത്തത് 16 നാണ്. പിന്നെ കോൺട്രാക്‌ടർ എന്തു ചെയ്യും. ജീവനക്കാരുടെ മെസിൻറെ കാര്യത്തിൽ പരാതികൾ ഉണ്ട്.
ജീവനക്കാർ പലരും ജോലിക്ക് വന്നിട്ടില്ല. വരാത്ത വരോട് വിശദീകരണം ചോദിച്ച് ബാക്കിയാളുകളെ നിയോഗിക്കാൻ പറഞ്ഞിട്ടുണ്ട്. പമ്ബ നദി മലിനമാണ് .കുറെമാറ്റങ്ങൾകഴിഞ്ഞ ദിവസം ഉണ്ടായി. പമ്ബ എന്തു കൊണ്ട് ഇങ്ങനെ ആയി എന്നറിയില്ല. ദേവസ്വം മരാമത്തിൻറെ നിർമ്മാണ അവശിഷ്‌ടങ്ങൾ പമ്ബയിൽ ഉണ്ടായിരുന്നു. ഒരു പാട്കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്നും കെ.ജയകുമാർ പറഞ്ഞു.


