Tuesday, April 21, 2026
spot_img
HomeBRAKEING NEWSനിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ കോണ്ഗ്രസില് തിരിച്ചെടുക്കില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്.

നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ കോണ്ഗ്രസില് തിരിച്ചെടുക്കില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്.

നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ കോണ്ഗ്രസില് തിരിച്ചെടുക്കില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ.
മുരളീധരന്.
രാഹുല് മാങ്കൂട്ടത്തിലിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കാന് പാര്ട്ടിയോ പാര്ട്ടി മുഖപത്രമോ തയാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാര്ട്ടി തിരുത്തുമെന്നും കെ. മുരളീധരന് പറഞ്ഞു.
പാപം ചെയ്യാത്തവര് കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില് പറഞ്ഞത് സിപിഐഎമ്മിനെയും എല്‌ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന് വ്യക്തമാക്കി.
മുകേഷിനെപ്പോലെ ഒരു എംഎല്എ കുറ്റപത്രം സമര്പ്പിച്ചിട്ട് പോലും എംഎല്എ സ്ഥാനം രാജിവയ്ക്കാതിരിക്കുകയും രാഹുല് മാങ്കുട്ടത്തിലിനെതിരെ വന്നപ്പോള് മാത്രം ധാര്‌മികത പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് മുഖപ്രസംഗം.
അല്ലാതെ രാഹുല് മാങ്കൂട്ടത്തിലിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കാന് പാര്ട്ടിയോ പാര്ട്ടി മുഖപത്രമോ തയാറല്ല. രാഹുല് മാങ്കൂട്ടത്തിലിനെ ഞങ്ങള് അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര് അന്നേ ക്ലോസ് ചെയ്തതാണ്. അതിൻ്റെ പേരില് ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന് വരുന്നവര് അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണിക്കണം.-കെ. മുരളീധരന് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments