Friday, May 15, 2026
spot_img
HomeREPORTഅമ്മയുടെ മരണം കൊലപാതകമെന്നു സംശയം മകളും ആൺ സുഹൃത്തും അറസ്റ്റിൽ

അമ്മയുടെ മരണം കൊലപാതകമെന്നു സംശയം മകളും ആൺ സുഹൃത്തും അറസ്റ്റിൽ

മകളും ആൺ സുഹൃത്തും അറസ്റ്റിൽ

അമ്മയുടെ മരണം കൊലപാതകമെന്നു സംശയം

മകളും ആൺ സുഹൃത്തും അറസ്റ്റിൽ

പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരിധിയിൽ മുണ്ടൂർ ശങ്കരം കണ്ടം സ്രദേശിയായ ഐനിക്കുന്നത് ഗംഗാധരൻറെ ഭാര്യ തങ്കമണി (77 ) എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് മകൾ സന്ധ്യ (45) മകളുടെ ആൺസുഹൃത്തും അയൽവാസിയുമായ ചിറ്റിലപ്പിള്ളി വീട്ടിൽ നിധിൻ (29) എന്നിവരെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ഞൂർ മുണ്ടൂർ ശങ്കരം കണ്ടം അയിനിക്കുന്നത് പരേതനായ ഗംഗാധരൻ്റെ ഭാര്യ തങ്കമണിയെ ഈ കഴിഞ്ഞ ഞായറാഴ്ച വീടിനോട് ചേർന്ന് മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. സംശയാസ്പദമായ മരണമായി തോന്നിയതിനെ തുടർന്ന് പേരാമംഗലം പൊലീസ് സംഭവ സ്ഥലം ഡോഗ് സ്ക്വാഡ് അടക്കം പരിശോധിച്ച ശേഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയിരുന്നു.

ഇന്നലെ പേരാമംഗലം പൊലീസ് ഈ വീട് പരിശോധിച്ച സംശയം തങ്കമണിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മലയുടെ ഒരു കഷണം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തങ്കമണിയെ സന്ധ്യയും നിധിനും ചേർന്ന് വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയും മാലയിൽ ഒരു കഷണം മാറ്റിവച്ച ശേഷം 2 പവനോളം സ്വർണാഭരണങ്ങൾ സന്ധ്യ നിതിന് കൊടുക്കുകയും നിതിൻ മുണ്ടൂർ മണപ്പുറം ഫിനാൻസിൽ ഈ സ്വർണം 1,25,000_/ രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്ത ശേഷം സന്ധ്യയും നിതിനും കൂടി മൃതദേഹം വീടിനുള്ളിൽ നിന്നും പുറത്ത് കൊണ്ടിട്ട ശേഷം നിതിൻ അടുത്ത ദിവസം രാവിലെ ശബരിമല ദർശനത്തിനായി പോവുകയും ചെയ്തു.

തൃശൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷൻ K.G. സുരേഷിൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്.K.C യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പ്രതികളെ പിടികൂടാൻ സബ് ഇൻസ്പെക്ടർ മാരായ പ്രീത ബാബു, അജ്മൽ ഷാഹിദ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ സുഗതൻ,ശ്രീദേവി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അമീർഖാൻ, രജിത്,സിവിൽ പൊലീസ് ഓഫീസർമാരായ ഷൈൻ വർഗീസ്,ഗ്രീഷ്മ, ഡ്രൈവർ സിപിഒ മാരായ ശേഖർ,മിഥുൻ എന്നിവരും ഉണ്ടായിരുന്നു.പ്രതികൾ പൊട്ടിച്ചെടുത്ത് പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments