Thursday, May 14, 2026
spot_img
HomeBRAKEING NEWS സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

 സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

ദീപാദാസ് മുൻഷി അടക്കമുള്ള വർ പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്. അതേസമയം എഐസിസി ചാർട്ടേർഡ് ഫ്‌ലൈറ്റ് 4 മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റിൽ നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി, മുകുൾ വാസ്‌നിക്കുമുൾപ്പെടെയുള്ള നേതാക്കളാണ് എത്തുക. ഇവർക്കൊപ്പം കെസി വേണുഗോപാൽ ഇല്ല എന്നാണ് വിവരം. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറിൽ കൈമാറി നിയമസഭകക്ഷിയോഗത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതിൽ സസ്പെൻസ് തുടരുകയാണ്.
യോഗത്തിൽ ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ‌ിക്ക് എന്നിവർ പങ്കെടുക്കും. വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ സി വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്. ഇന്ന തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്ര ജോസഫ്, ആർഎസ്‌പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments