Monday, February 9, 2026
spot_img
HomeLATEST NEWSറെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 15 കാരൻ മരിച്ചു.

റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 15 കാരൻ മരിച്ചു.

പുരി ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 15 കാരൻ മരിച്ചു.
ചൊവ്വാഴ്‌ച ജാനക്‌ദേവ്‌പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
മംഗളഘട്ട് സ്വദേശിയായ വിശ്വജീത് സാഹു അമ്മയോടൊപ്പം ദക്ഷിണകാളി ക്ഷേത്രത്തിൽ പോയി മടങ്ങും വഴി സോഷ്യൽ മീഡിയയില പങ്കുവെക്കാനായി വീഡിയോ റെക്കോർഡ് ചെയ്യാൻ റെയിൽവേ ട്രാക്കിന് സമീപം നിന്നു.മൊബൈലിൽ റെക്കോർഡ് ചെയ്യുന്നതിനിടെ ട്രെയിൻ അടുത്തെത്തി, ട്രെയിൻ കടന്നുപോകുമ്ബോൾ അതിന്റെ കാറ്റടിച്ച് ഫോൺ താഴെ വീണു. ഈ സമയം ട്രെയിൻ ഇടിച്ച് വിശ്വജീത്തിന് ജീവനു നഷ്ടമാവുകയായിരുന്നു.
ഒഡീഷ റെയിൽവേ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഒഡീഷയിൽ സോഷ്യൽ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയായ സാഗർ ടുഡു എന്ന 22 വയസുകാരൻ കോരാപുട്ടിലെ ദുദുമ വെള്ളച്ചാട്ടത്തിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ഒലിച്ചുപോയിരുന്നു. സാഗറിനെ രക്ഷിക്കാൻ വിനോദസഞ്ചാരികളും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments