Thursday, April 16, 2026
spot_img
HomeLATEST NEWSതൃപ്രങ്ങോട്ടപ്പന്റെ തൃപ്പാദങ്ങളിൽ അനന്ത് അംബാനി ഒരു കോടി രൂപ സമർപ്പിച്ചു.

തൃപ്രങ്ങോട്ടപ്പന്റെ തൃപ്പാദങ്ങളിൽ അനന്ത് അംബാനി ഒരു കോടി രൂപ സമർപ്പിച്ചു.

തന്റെ പിറന്നാൾ ദിനമായ ഇന്ന് (9/04/2026 ) തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ അനന്ത് അംബാനി
1 കോടി രൂപ സംഭാവന നൽകി. ഏറെ കാലമായി നിരവധി കാരണങ്ങളാൽ ആരംഭിക്കാൻ കഴിയാതെയിരുന്ന വിളക്കുമാടം നിർമ്മിക്കുന്നതിലേക്കാണ് ഈ സംഭാവന. വളരെ ബൃഹത്തായ പദ്ധതിയായ വിളക്കുമാടം നിർമ്മാണത്തിന് 4 കോടി രൂപയിലധികമാണ് എസ്റ്റിമേറ്റ്. അഭ്യുദയകാംക്ഷികളായ ഭക്തജനങ്ങളുടെ ഉദാരമായ സംഭാവന പ്രതീക്ഷിച്ച് ഏറെ വൈകാതെ തന്നെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് ദേവസ്വം അറിയിച്ചു.
അനന്ത് അംബാനിയുടെ പിറന്നാൾ ദിനത്തിൽ ഇന്ന് അദ്ദേഹത്തിന്റെയും പത്നി രാധിക മർച്ചന്റിന്റെയും പേരിൽ ക്ഷേത്രത്തിൽ വിവിധപൂജകൾ നടന്നു. ദേവസ്വവും നവീകരണ കമ്മിറ്റി, മാതൃസമിതി പ്രവർത്തകരും നാട്ടുകാരും ഏറെ സന്തോഷത്തോടെ അനന്ത് അംബാനിക്ക് പിറന്നാൾ ആശംസകൾ നേർന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments