Kerala Live
Advertisement

സൈക്കോളജിസ്റ്റ് ഒഴിവ്

സൈക്കോളജിസ്റ്റ് ഒഴിവ്

K

By [email protected]

1 min read

Share
സൈക്കോളജിസ്റ്റ് ഒഴിവ്
സൈക്കോളജിസ്റ്റ് ഒഴിവ് — Kerala Live

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആർ.സി.ഐ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിയാണ് യോഗ്യത. അല്ലെങ്കിൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദവും, തുടർന്ന് യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്ന് സൂപ്പർവൈസ്ഡ് ക്ലിനിക്കൽ പരിശീലനത്തോടുകൂടിയ, ആർ.സി.ഐ. അംഗീകരിച്ച രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി (അല്ലെങ്കിൽ മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി) ബിരുദവും ഉണ്ടായിരിക്കണം. സംസ്ഥാന അധികാരിയുടെ കീഴിലുള്ള പ്രാക്ടീഷണർ രജിസ്‌ട്രേഷനും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 41 വയസ്. നിയമാനുസൃത വയസിളവുകൾ ബാധകമാണ്. പ്രതിമാസ ശമ്പളം 48,550 രൂപ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30നകം പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330756.

Advertisement

Published 3 hours ago · Last updated 40 minutes ago · 17 views

Related Coverage

Advertisement